meta name="robots" content="noarchive"> 4th platform: ദളിതൻ സമരസപ്പെടുമ്പോൾ

Wednesday, April 27, 2016

ദളിതൻ സമരസപ്പെടുമ്പോൾ

ദളിതൻ  സമരസപ്പെടുമ്പോൾ അധികാരം ലഭിക്കുമോ



 നെറ്റിയില്‍ ധാര്‍മ്മികത കൊണ്ട് സിന്ദൂരം ചാര്‍ത്തിയ, കുശലത  കൊണ്ട്   പൊതുജനത്തെ കൈകളിൽ  എടുക്കുന്ന രാഷ്ട്രീയക്കാരൻ  എന്നും ദളിതനെയും ആദിവാസികളെയും   അധികാരത്തിൽ  നിന്നും അകറ്റി  നിറുത്തിയതേയുള്ളൂ, അതുകൊണ്ടു തന്നെ ഭരണം എത്ര മാറിയാലും  അവനു കൃഷി ചെയ്യാൻ ഭൂമിയോ  താമസിക്കാൻ വീടോ ഉണ്ടായിരുന്നില്ല.  എന്നാൽ കഴിഞ്ഞ ഒരു പത്തു വർഷങ്ങൾകിടയിൽ  അവർ  നമ്മുടെ ഭരണകൂടവുമായി  ഏറ്റുമുട്ടലിൽ ആയിരുന്നു. മുത്തങ്ങയിൽ നിന്നും ചെങ്ങറയിൽനിന്നും അവർ  ഏറ്റുമുട്ടി ഏറ്റവും ഒടുവിൽ ഭരണകൂടത്തിന്റെ വാഗ്ദാനങ്ങൾ നേടിയെടുക്കാൻ  നില്പുസമരത്തിലും  അവർ എത്തി.





 ഭരിക്കുന്ന  മുന്നണികൾ  മാറി വാഗ്ദാനങ്ങൾ ജലരേഖ മാത്രമായ്. മതികെട്ടാനിലും, വാഗമൺ  തുടങ്ങി ഇടുക്കിയിലെ  മറ്റു സ്ടലങ്ങളിൽ  കൈയേറ്റക്കാർ ഭരണത്തിലെ  സ്വാധീനത്താൽ ഭൂമി പതിച്ചെടുത്തു. കൈയേറ്റക്കാർ നിയമത്തെ  വെല്ലുവിളിച്ചു  നിയമനിർമ്മാണ സഭകളിൽ കയറികൂടി ഭൂമിയുടെ അവകാശികൾ  ഒരുതുണ്ട് ഭൂമിക്ക് വേണ്ടി ഇന്നും  സര്കാരുകൾ മാറിവരാൻ മാത്രം  വോട്ടു ചെയാനുള്ള  പാവകൾ മാത്രം ആയി പരിണമിച്ചു.
ഇതിൽ നിന്നും ഒരു മാറ്റമായിരിക്കാം  ജാനുവിന്റെ പ്രവേശനത്തോടെ മാറുന്നത്. ‘പുറന്തള്ളപ്പെട്ട വിഭാഗത്തിന്റെ ഒരു നേതാവാണ് ജാനുവും’ എന്ന് പറയുന്നതിലൂടെ പ്രത്യയശാസ്ത്ര കൌശലം കൊണ്ടു ഇത് വരെ ചെയ്ത തെറ്റുകളെ മറയ്ക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ  കക്ഷികൾ  തങ്ങളുടെ പ്രവർത്തനത്തിലൂടെ അധകൃതരെ  സാമൂഹ്യ മുഖ്യധാരയിലെതികുന്നതിനു പകരം കൈയേറ്റക്കാരെ സഹായിക്കൽ  നടത്താൻ മഠിയില്ലത്തവരും ആയിരുന്ന.

ഇവിടെ ദളിതനുൾപെടെയുള്ള  ജനവിഭാഗങ്ങൾ അധികാരത്തിലെത്താനുള്ള  വഴികൾ  തേടുകയാണ് , ഒരു പക്ഷെ  ശ്രി  അംബേദ്‌കരുടെ  സ്വപ്നം സാക്ഷതകരിക്കപെടുന്നതയിരിക്കാം, ഉത്തർപ്രദേശിൽ മായാവതി  മുഖ്യമന്ത്രി ആയതു BJP യുടെ മുന്നണി സംവിധാനതിലൂടെയനെന്നത് ചരിത്രമാണ്‌



Read more at: http://www.mathrubhumi.com/features/politics/c-k-janu-malayalam-news-1.1021421
‘പുറന്തള്ളപ്പെട്ട വിഭാഗത്തിന്റെ ഒരു നേതാവാണ് ജാനുവും’ ......

Read more at: http://www.mathrubhumi.com/features/politics/c-k-janu-malayalam-news-1.1021421



No comments:

Post a Comment